ട്വ​ൻ​റി 20 ലോ​ക​ക​പ്പ് യോ​ഗ്യ​ത: കു​വൈ​ത്ത്​ ക്രി​ക്ക​റ്റ്​ ടീ​മി​ൽ മൂ​ന്നു​മ​ല​യാ​ളി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ട്വ​ൻ​റി 20 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള കു​വൈ​ത്ത് ക്രി​ക്ക​റ്റ്​ ടീ​മി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ. 
മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, അ​ഫ്സ​ൽ, അ​ർ​ജു​ൻ മ​കേ​ഷ് എ​ന്നി​വ​രാ​ണ്​ മ​ല​യാ​ളി​ക​ൾ. ഇ​വ​ർ അ​ട​ങ്ങു​ന്ന 22 അം​ഗ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്​ മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​നാ​യ ഹെ​ർ​ഷ​ൽ ഗി​ബ്​​സ്​ ആ​ണ്. ര​ണ്ടു​മാ​സ​ത്തി​ന​കം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നാ​യി തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ലാ​ണ്​ ടീം. ​ക​ഴി​ഞ്ഞ​ദി​വ​സം ഹെ​ർ​ഷ​ൽ ഗി​ബ്സ് കു​വൈ​ത്ത് ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റു. 
രാ​ജ്യ​ത്ത്​ ക്രി​ക്ക​റ്റി​ന്​ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​ണ്​ കു​വൈ​ത്ത് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. ക്രി​ക്ക​റ്റ് ബോ​ർ​ഡ് വാ​ർ​ഷി​ക​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ർ അ​ൽ ഫ​ർ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ജി​ദ് അ​ഷ്‌​റ​ഫ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഋ​ഷി ഡി. ​ജ​യ​ൻ (സീ​നി​യേ​ഴ്സ് ആ​ൻ​ഡ് ഐ.​ടി), ഹ​ർ​ഷി​ദ് (ജൂ​നി​യേ​ഴ്സ്), മ​ഹ്ബൂ​ബ് ഖാ​ൻ (വ​നി​ത), വ​നി​താ ടീം ​ക്യാ​പ്‌​റ്റ​ൻ മ​റി​യം ഉ​മ​ർ, സു​ധാ​ക​ർ ഷെ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - twenty 20 worldcup-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.