അറബ്, ആഫ്രിക്കൻ ട്രയാത്ത്ലൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: ഈജിപ്തിൽ നടന്ന അറബ്, ആഫ്രിക്കൻ ട്രയാത്ത്ലൺ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മികച്ച പ്രകടനം. ഏഴ് സ്വർണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും നേടി കുവൈത്ത് അത്ലറ്റുകൾ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെച്ചു.
അത്ലറ്റ് ജാസിം അൽ റുജൈബ് രണ്ട് സ്വർണവും ഒരു വെള്ളിയും അടക്കം മൂന്ന് മെഡലുകൾ നേടി മുന്നിലെത്തി. നൂറ അൽ ബറാക്ക്, ഫൈ അൽ മുല്ല, ലൂലുവ അൽ റഫായി, ഹുദ സലാഹ് എന്നിവർ ഓരോ സ്വർണം വീതം നേടി.
സാലിഹ് അൽ റസെഹാൻ വെള്ളി മെഡൽ സ്വന്തമാക്കിയും നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ആഫ്രിക്കൻ ഇതര അത്ലറ്റുകൾക്ക് പങ്കെടുക്കാവുന്ന ആഫ്രിക്കൻ കപ്പ് ടൂർണമെന്റിൽ, ഹുദ സാലിഹ് സ്വർണ മെഡൽ നേടിയതായും കുവൈത്ത് ട്രയത്ത്ലൺ ക്ലബ് മേധാവി റാഷിദ് അൽ കന്ദരി പറഞ്ഞു.
കായികതാരങ്ങളുടെയും ക്ലബ്ബിന്റെയും പരിശ്രമവും പ്രകടനവും കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയും പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സും നൽകിയ പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.