കുവൈത്ത് സിറ്റി: കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നു. രണ്ട് ഡോസ് പൂർത്തിയാക്കി ഒമ്പത് മാസം പിന്നിട്ടവർക്കാണ് ഇത് ബാധകമാവുക. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗ തീരുമാനത്തിന് 2022 ജനുവരി രണ്ടുമുതലാണ് പ്രാബല്യം. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് ബൂസ്റ്റർ ഡോസ് സംബന്ധിച്ച നയം കടുപ്പിച്ചത്. മിശ്രിഫ് വാക്സിനേഷൻ സെൻററിൽ അപ്പോയൻറ്മെൻറ് എടുക്കാതെ എത്തിയാലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്താൽ എല്ലാ ഗവർണറേറ്റിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിയും കുത്തിവെപ്പെടുക്കാം. ആദ്യ ഡോസ് ഫൈസർ, ഒാക്സ്ഫോഡ്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഏത് സ്വീകരിച്ചാലും മൂന്നാം ഡോസ് ഫൈസർ ബയോൺടെക് ആണ് നൽകുന്നത്. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണത്തിനായി ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.