കുവൈത്ത് സിറ്റി: വിരമിച്ച ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള കുവൈത്ത് എയർവേയ്സിന്റെ തീരുമാനം അപ്പീൽ കോടതി ശരിവെച്ചു. ആനുകൂല്യങ്ങൾ റദ്ദാക്കിയ ചെയർമാന്റെ തീരുമാനം അസാധുവാക്കിയ കീഴ്‌ക്കോടതി വിധിയും അപ്പീൽ കോടതി റദ്ദാക്കി. നേരത്തെ വിരമിച്ചവർക്ക് അനുകൂലമായി അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചിരുന്നു.
അതിനിടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ജീവനക്കാർ സമർപ്പിച്ച കേസും കോടതി തള്ളി. മുന്‍ കാലങ്ങളില്‍ സേവനം അവസാനിച്ചതിനുശേഷവും യാത്രാ ആനുകൂല്യങ്ങൾ നല്‍കിയിരുന്നു. എന്നാൽ ചെയർമാന്റെ നടപടിയുടെ നിയമസാധുത കോടതി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കുവൈത്ത് എയർവേയ്സിന് അനുകൂലമായി തർക്കം പരിഹരിക്കപ്പെട്ടതായി പ്രാദേശിക പത്രമായ അൽ സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.