കുവൈത്ത് സിറ്റി: മുഹറം മാസത്തിലെ മതാചാരങ്ങൾക്കായുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഹുസൈനിയ പരിസരത്തിന് പുറത്ത് ബാനറുകളോ പതാകകളോ ഉയർത്തുന്നത് പൂർണമായി നിരോധിച്ചു.
പാചക പ്രവർത്തനങ്ങൾ ഇനി മുതൽ മന്ത്രാലയം അംഗീകരിച്ച സ്കൂളുകളിൽ മാത്രമേ നടത്താൻ പാടുള്ളൂ. ഹുസൈനിയകളിൽ ഹാജർ നിയന്ത്രണങ്ങളും ഇതോടൊപ്പം നടപ്പിലാക്കും. സംഭാവനകൾ ശേഖരിക്കണമെങ്കിൽ സാമൂഹിക കാര്യ മന്ത്രാലയം അംഗീകരിച്ച മാർഗങ്ങളിലൂടെ മാത്രമേ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ-മുനൈഫിയുടെ അധ്യക്ഷതയിൽ ഫയർ ഫോഴ്സ്, മുനിസിപ്പാലിറ്റി, വൈദ്യുതി-ജലം മന്ത്രാലയം, ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മെഡിക്കൽ സർവീസസ്, ഹുസൈനിയ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ഏകോപന യോഗം ചേർന്നു.
മതപരമായ ആചാരങ്ങൾ സുരക്ഷിതമായും ക്രമീകൃതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ അധികൃതരുമായും ഏകോപനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.