കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് 'സ്നേഹവിരുന്ന്' പദ്ധതി 140-ാമത് ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി കണ്ണൂർ ചാലയിലെ ഭിന്നശേഷി വിദ്യാലയമായ ശാന്തിദീപം സ്കൂളിലെ കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള സാമ്പത്തിക സഹായം കൈമാറി.
ഗാന്ധിസ്മൃതി കുവൈത്ത് പ്രസിഡന്റ് പ്രചോദ് ഉണ്ണി, രക്ഷാധികാരി റജി സെബാസ്റ്റ്യൻ, നാട്ടിലെ ചീഫ് കോഡിനേറ്റർ സുധീർ മൊട്ടമ്മൽ, ബെന്നി കെ എ എന്നിവർ ചേർന്ന് തുക കൈമാറി.
കലാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഗാന്ധിസ്മൃതി, കഴിഞ്ഞ ആറ് വർഷമായി കുവൈത്തിലും കേരളത്തിലെ 14 ജില്ലകളിലുമുള്ള വിവിധ അഭയകേന്ദ്രങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തിയാണ് പ്രവർത്തിക്കുന്നത്. ഈ ആറു വർഷത്തിനിടയിൽ വീട് നിർമ്മിച്ച് നൽകാനും കഴിഞ്ഞു.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങൾ ഉൾകൊണ്ട് ഒരുമയുടെയും സ്നേഹത്തിന്റെയും കൈത്താങ്ങായി ഗാന്ധിസ്മൃതി കുവൈത്ത് കൂടുതൽ സേവന ്പുപ്രവർത്തനങ്ങൾ വിപുലമായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.