Posted On
date_range Updated On
date_range ഗതാഗതം വഴിതിരിച്ചുവിട്ടു
കുവൈത്ത് സിറ്റി: സാൽമിയയിലെ ഫഹാഹീൽ എക്സ്പ്രസ് വേയിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിട്ടതായി കുവൈത്ത് റോഡ്സ് അതോറിറ്റി അറിയിച്ചു. മില്ലേനിയം ഹോട്ടലിന് സമീപം കുവൈത്ത് സിറ്റിയിലേക്കുള്ള രണ്ട് വരികളും ഫോർത്ത് റിങ് റോഡിലേക്കുള്ള എൻട്രികളും താൽക്കാലികമായി അടച്ചിട്ടുണ്ട്.
25 ദിവസം നീളുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. കിങ് ഫൈസൽ റോഡിൽ നിന്നും ജഹ്റയിലേക്കുള്ള ഫോർത്ത് റിങ് റോഡിന്റെ ഖൽദിയക്ക് എതിര്‍വശവും 33 ദിവസത്തേക്ക് അടച്ചിടും. യാത്രക്കാർ മുന്നറിയിപ്പ് ബോർഡുകൾ പാലിക്കാനും ബദൽ വഴികൾ സ്വീകരിക്കാനും അതോറിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.