കുവൈത്ത് താരങ്ങൾ ട്രോഫിയുമായി
Posted On
date_range Updated On
date_range ട്രഡീഷനൽ ബോ ആൻഡ് ആരോ ഷൂട്ടിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് മികച്ച നേട്ടം
കുവൈത്ത് സിറ്റി: ദോഹയിൽ നടന്ന മൂന്നാമത് ഗൾഫ് യൂത്ത് ട്രഡീഷനൽ ബോ ആൻഡ് ആരോ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം.
കുവൈത്ത് ഷൂട്ടർമാരായ ഹുസൈൻ അൽ അജ്മിയും ഇസ്സ അൽ കന്ദരിയും യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. പരമ്പരാഗത വില്ലു മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അൽ അജ്മി പറഞ്ഞു.
മത്സരശേഷിയും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും തുടർ മത്സരങ്ങൾക്ക് മികച്ച അനുഭവം ഒരുക്കുന്നതിലും ഗൾഫ് സ്പോർട്സ് ടൂർണമെന്റുകളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിന് ആതിഥേയത്വം വഹിച്ചതിന് ഖത്തറിനോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.