ടൈറ്റൻ വാച്ചസ് എ​ക്‌​സ്‌​ക്ലൂ​സിവ് ബ്രാൻഡ് ഔട്ട്ലെറ്റ് ലുലു അൽറായി ഔട്ട്‍ലറ്റിൽ ഇന്ത്യൻ

എംബസി കോൺസുലാർ സഞ്ജയ് കെ.മുലൂക്ക ഉദ്ഘാടനം ചെയ്യുന്നു

ലുലുവിൽ ടൈറ്റൻ വാച്ചസ് എക്‌സ്‌ക്ലൂസിവ് ബ്രാൻഡ് ഔട്ട് ലെറ്റ് ആരംഭിച്ചു

കു​വൈ​ത്ത് സി​റ്റി: വാ​ച്ച് വ്യ​വ​സാ​യ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ മു​ൻ​നി​ര​യി​ലു​ള്ള ടൈ​റ്റ​ൻ വാ​ച്ച​സ് കു​വൈ​ത്തി​ലെ സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കു​ന്നു. ടൈ​റ്റ​ൻ വാ​ച്ച​സി​ന്റെ ആ​ദ്യ എ​ക്‌​സ്‌​ക്ലൂ​സീ​വ് ബ്രാ​ൻ​ഡ് ഔ​ട്ട്ലെ​റ്റ് ലു​ലു അ​ൽ റാ​യ് ഔ​ട്ട്‍ല​റ്റി​ലും ദ​ജീ​ജി​ലും ആ​രം​ഭി​ച്ചു. കു​വൈ​ത്ത് അ​ൽ​ബാ​ത്ത​ൽ ബ്ര​ദേ​ഴ്‌​സ് ക​മ്പ​നി​യു​ടെ​യും ലു​ലു ഗ്രൂ​പ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഔ​ട്ട്‍ല​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ലു​ലു അ​ൽ റാ​യി ഔ​ട്ട്‍ല​റ്റി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ സ​ഞ്ജ​യ് കെ.​മു​ലൂ​ക്ക ടൈ​റ്റ​ൻ വാ​ച്ച​സ് ഔ​ട്ട്‍ല​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, അ​ൽ​ബാ​ത്ത​ൽ ബ്ര​ദേ​ഴ്സ് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ​ബാ​ത്ത​ൽ,

ടൈ​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് ഡി​വി​ഷ​ൻ ബി​സി​ന​സ് ഹെ​ഡ് ഗൗ​ര​വ് മി​ധ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ലു​ലു അ​ൽ റാ​യി​യി​ലെ ഒ​ന്നാം നി​ല​യി​ലാ​ണ് ടൈ​റ്റ​ൻ വാ​ച്ച​സ് ഔ​ട്ട്‍ല​റ്റ്. 200 ല​ധി​കം ഡി​സൈ​നു​ക​ളി​ൽ ഇ​വി​ടെ വാ​ച്ചു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഗു​ണ​മേ​ന്മ​ക്കൊ​പ്പം വൈ​വി​ധ്യ​വും മ​നോ​ഹാ​രി​യ​തും ചേ​ർ​ത്താ​ണ് ഓ​രോ രൂ​പ​ക​ൽ​പ​ന​യും.

ടൈ​റ്റ​ൻ വാ​ച്ചു​ക​ൾ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​വൈ​ത്ത് വി​പ​ണി​യി​ൽ ഉ​ണ്ടെ​ന്നും എ​ന്നാ​ൽ ആ​ദ്യ​മാ​യാ​ണ് എ​ക്‌​സ്‌​ക്ലൂ​സി​വ് ബ്രാ​ൻ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ജി.​സി.​സി​യി​ൽ മൊ​ത്തം 35 എ​ക്‌​സ്‌​ക്ലൂ​സിവ് ബ്രാ​ൻ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ് ല​ക്ഷ്യം. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ, ഗു​ണ​നി​ല​വാ​രം, മി​ക​ച്ച രൂ​പ​ക​ൽ​പ​ന എ​ന്നി​വ ത​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും ഇ​ത് കു​വൈ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച വാ​ച്ചു​ക​ളെ പ്ര​ധാ​നം ചെ​യ്യു​മെ​ന്നും ടൈ​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് ഡി​വി​ഷ​ൻ ബി​സി​ന​സ് ഹെ​ഡ് ഗൗ​ര​വ് മി​ധ പ​റ​ഞ്ഞു.

Tags:    
News Summary - Titan Watches has launched an exclusive brand outlet on Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.