കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി ജിദ്ദയിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ ജസീറ എയർവേയ്‌സ് പുനരാരംഭിക്കുന്നു. ഈ സെക്ടറിൽ ഏപ്രിൽ ഏഴു മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് ജസീറ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാകും വിമാന സർവീസുകളെന്ന് ജസീറ സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു.
സൗദി അറേബ്യയിലെ ഒരു പ്രധാന കവാടമാണ് ജിദ്ദയെന്ന് പശുപതി കൂട്ടിച്ചേർത്തു. സാംസ്കാരിക, സാമ്പത്തിക, മതപരമായ ബന്ധങ്ങളുള്ള നിരവധി യാത്രക്കാർക്ക് വിമാന സർവിസ് ഉപയോഗപ്പെടും. ദമ്മാം, ഖൈസുമ വിമാനത്താവളങ്ങളിൽ നിന്ന് കമ്പനിയുടെ വിമാന സർവീസുകൾ ആരംഭിച്ചതിനുശേഷം അവശ്യവസ്തുക്കളുടെ ഗതാഗതവും തുടരുന്നതായി അദ്ദേഹം പറഞ്ഞു.
ഏകദേശം 25 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 1,000 ത്തിലധികം വിമാന സർവീസുകൾ നിലവിൽ ജസീറ എയർവേയ്‌സ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാത്രാ ആവശ്യകതകളും അപ്‌ഡേറ്റുകളും യാത്രക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.