24 മണിക്കൂറിനുള്ളിൽ 15 ഡ്രോണുകൾ

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 ശത്രുതാപരമായ ഡ്രോണുകൾ സായുധ സേന കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി ചില ഡ്രോണുകൾ ആക്രമണം നടത്തി. വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രത്യേക സേന മൂന്ന് ഡ്രോണുകൾ വിജയകരമായി വെടിവച്ചിട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ വക്താവ് നാസർ ബൗസ്ലീബ് ​​അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട ഒമ്പതു റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു. ഇതോടെ ഇത്തരം റിപ്പോർട്ടുകളുടെ ആകെ എണ്ണം 588 ആയി.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ സേന ജാഗ്രത പാലിക്കുന്നതായും വ്യോമ ഭീഷണികൾക്കും അനുബന്ധ സംഭവങ്ങൾക്കും എതിരെ വേഗത്തിൽ പ്രതികരിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 15 drones in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.