തുർക്കിയിൽ നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത്
കുവൈത്ത് സിറ്റി: തുർക്കി കറൻസിയായ ‘ലിറ’യുടെ മൂല്യം കുത്തനെ ഇടിയുേമ്പാൾ കുവൈത്തികളായ നിക്ഷേപകർക്കും ആധി. ഇൗവർഷം തുടക്കംമുതൽ 50 ശതമാനമാണ് ലിറയുടെ മൂല്യം ഇടിഞ്ഞത്. തുർക്കിയിലെ സാമ്പത്തികമാന്ദ്യം കുവൈത്തികളെ കാര്യമായി ബാധിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ഒാണേഴ്സ് യൂനിയൻ സെക്രട്ടറി ജനറൽ ഖൈസ് അൽഗാനിം പറഞ്ഞു. കുവൈത്തികൾക്ക് ഏറെ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് തുർക്കി. ഇവിടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ഇറാഖ്, സൗദി എന്നീ രാജ്യങ്ങൾക്കാണ് തുർക്കിയിൽ കുവൈത്തിെനക്കാൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുള്ളത്. കുവൈത്ത് കഴിഞ്ഞാൽ, റഷ്യ, അഫ്ഗാനസെ്താൻ എന്നിവയാണ് പട്ടികയിൽ തൊട്ടുപിന്നിൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം ഉൗഷ്മളമായിവരുകയാണ്. ഇത് നിക്ഷേപത്തിലും പ്രതിഫലിച്ചു. ഒരുവർഷത്തിനിടെ വിദേശ നിക്ഷേപത്തിൽ 21.4 ശതമാനം വളർച്ചയുണ്ട്. പൊതു-സ്വകാര്യ നിക്ഷേപമായി അഞ്ച് ശതകോടി ഡോളർ മൂല്യമുള്ള നിക്ഷേപം കുവൈത്തിന് തുർക്കിയിലുണ്ട്.
യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തുർക്കിയുമായുള്ള ബന്ധം മോശമാണെന്ന് പ്രഖ്യാപിക്കുകയും സ്റ്റീലിനും മറ്റുൽപ്പന്നങ്ങൾക്കുമുള്ള കയറ്റുമതി തീരുവ കൂട്ടുകയും ചെയ്തതിനു പിന്നാലെയാണ് തുർക്കിയുടെ കറൻസിയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച യു.എസ് ഡോളറിനെ അപേക്ഷിച്ച് 20 ശതമാനത്തിെൻറ വീഴ്ചയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.