തൃശൂർ അസോസിയേഷൻ ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ അബ്ബാസിയ-ബി ടീം ട്രോഫി
ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) അംഗങ്ങളുടെ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ സൂഖ് സബാഹ് ഫുട്ബാൾ ഗ്രൗണ്ടിൽ ടൂർണമെന്റ് അസോസിയേഷൻ ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ ഉദ്ഘാടനം ചെയ്തു. ജോയന്റ് കൺവീനർമാരായ അലി ഹംസ, റോജോ എന്നിവർ മൽസരങ്ങൾ ഏകോപിപ്പിച്ചു.
ട്രാസ്കിന്റെ വിവിധ ഏരിയകളിൽ നിന്നുള്ള മുതിർന്നവരും കുട്ടികളും അടങ്ങിയ അംഗങ്ങൾ വിവിധ ടീമുകളായി ടൂർണമെന്റിൽ പങ്കെടുത്തു. ഫൈനലിൽ ട്രാസ്ക് അബ്ബാസിയ-ബി ടീം വിജയികളായി. ട്രാസ്ക് ഫർവാനിയ ടീം റണ്ണറപ്പായി. ടൂർണമെന്റിന്റെ മികച്ച ഗോൾ കീപ്പറായി ശ്രീജിത്ത്, ഡിഫൻഡറായി ജെയ്സൺ ഡേവിസ്, മാൻ ഓഫ് ദി ടൂർണമെന്റായി സജിത്ത് ബാലൻ, മാൻ ഓഫ് ദി മാച്ച് ആയി റിസ്വാൻ, ടോപ് സ്കോറർ ഡെനിൽ എന്നിവരെ തെരെഞ്ഞെടുത്തു. വിജയികൾക്ക് ബിവിൻ തോമസ് ട്രോഫി കൈമാറി. തൃശൂർ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ജോ. സെക്രട്ടറി രാജൻ ചാക്കോ, ദിലീപ് കുമാർ, റാഫി എരിഞ്ഞേരി, നിഖില എന്നിവർ ടീമുകൾക്ക് ആശംസകൾ അറിയിച്ചു. സ്പോർട്സ് കൺവീനർ സാബു കൊബൻ സ്വാഗതവും ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.