തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം ഫ്ലെയർ പ്രകാശന ചടങ്ങിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം ഫ്ലെയർ പ്രകാശനം രക്ഷാധികാരികളായ ഡോ.എബി വാരിക്കാട്, കെ.എസ്.വർഗീസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രസിഡന്റ് റെയ്ജു അരീക്കര അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടിൻസി ഇടിക്കുള സ്വാഗതവും ട്രഷറർ ഷിജു ഓതറ നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന്റെ ആദ്യ കൂപ്പൺ കൺവീനർ റെജി കോരുത് രക്ഷാധികാരി എബി വാരിക്കാടിന് കൈമാറി. വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോർജ്, ജനറൽ കൺവീനർ റെജി ചാണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ,ശിവകുമാർ തിരുവല്ല,സജി പുന്നൂസ്,ജിന്റോ ജോയി,റ്റെനി തോമസ്, ജിജി നയനാൻ,ജോജി പോത്തൻ,ബോണി ഫിലിപ്പ്, അരുൺ ഏബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.