മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം തെ​ര​ഞ്ഞെ​ടു​പ്പ്

കു​വൈ​ത്ത് സി​റ്റി: നാലുവർഷമാണ് ദേശീയ അസംബ്ലി അംഗങ്ങളുടെ കാലാവധി. എന്നാൽ ചൊവ്വാഴ്ച രാജ്യത്ത് നടക്കുന്നത് മൂന്നുവർഷത്തിനിടെയുള്ള മൂന്നാം തെരഞ്ഞെടുപ്പാണ്. സ​ർ​ക്കാ​റും എം.​പി​മാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ളും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും ക​ഴി​ഞ്ഞ ര​ണ്ട് അ​സം​ബ്ലി​ക​ൾ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​തെ പി​രി​ച്ചു വി​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു.

2020ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഭ സ​ർ​ക്കാ​റും എം.​പി​മാ​രും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്ന് അ​മീ​ർ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. 2022 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ഘ​ട​ന കോ​ട​തി റ​ദ്ദാ​ക്കു​ക​യും ഉ​ണ്ടാ​യി.

2020 ഡി​സം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു​പി​റ​കെ സ​ർ​ക്കാ​റും എം.​പി​മാ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ എം.​പി​മാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ർ​ക്കാ​ർ, പാ​ർ​ല​മെ​ന്റ് സം​ഘ​ർ​ഷം ശ​ക്ത​മാ​യി. 2021 ജ​നു​വ​രി​യി​ൽ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചു.

ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദി​നെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ച് മാ​ർ​ച്ചി​ൽ പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ചു. എ​ങ്കി​ലും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​യ​വു​വ​ന്നി​ല്ല. തു​ട​ർ​ന്ന് എം.​പി​മാ​രും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കു​ന്ന​തി​നാ​യി അ​മീ​റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘നാ​ഷ​ന​ൽ ഡ​യ​ലോ​ഗും’ ന​ട​ന്നു. 2021 ഡി​സം​ബ​റി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 16 അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന്​ നാ​ലു​പേ​രെ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​മ​ന്ത്രി​സ​ഭ​ക്കും കൂ​ടു​ത​ൽ ആ​യു​സ്സു​ണ്ടാ​യി​ല്ല. 26 എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് 2022 ഏ​പ്രി​ലി​ൽ സ​ർ​ക്കാ​ർ രാ​ജി​വെ​ച്ചു. പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ങ്ങ​ൾ മു​ട​ങ്ങ​ൽ പ​തി​വാ​യി. 2022 ജൂ​ൺ 23ന് ​അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ടു.

തു​ട​ർ​ന്ന് 2022 സെ​പ്റ്റം​ബ​ർ 29ന് ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. പി​റ​കെ ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ൽ​വ​ന്നു. മു​ൻ അ​നു​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​റും എം.​പി​മാ​രും ര​മ്യ​ത​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, മാ​ർ​ച്ച് 19ന് 2022​ലെ ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​സാ​ധു​വാ​ക്കി​യും 2020ലെ ​അ​സം​ബ്ലി പു​നഃ​സ്ഥാ​പി​ച്ചും ഭ​ര​ണ​ഘ​ട​നാ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. 2020ലെ ​ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ടാ​നു​ള്ള ഉ​ത്ത​ര​വി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​ധി. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ളെ കോ​ട​തി പു​നഃ​സ്ഥാ​പി​ച്ചു. 2020ലെ ​മ​ർ​സൂ​ഖ് അ​ൽ ഗാ​നി​മി​നെ ദേ​ശീ​യ അ​സം​ബ്ലി​യു​ടെ സ്പീ​ക്ക​റാ​യി തി​രി​ച്ചെ​ടു​ക്കാ​നും ഭ​ര​ണ​ഘ​ട​നാ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പു​തി​യ വി​ധി വ​ന്ന​തോ​ടെ നി​ല​വി​ലു​ള്ള എം.​പി​മാ​ർ ദേ​ശീ​യ അ​സം​ബ്ല​യി​ൽ​നി​ന്ന് പു​റ​ത്താ​വു​ക​യും പി​രി​ച്ചു​വി​ട്ട സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ വീ​ണ്ടും ജ​ന​പ്ര​തി​നി​ധി​ക​ളാ​വു​ക​യും ചെ​യ്തു. ഇ​തി​നി​ടെ എ​പ്രി​ൽ 17ന് 2020​ലെ പാ​ർ​ല​മെ​ന്റ് അ​മീ​ർ പി​രി​ച്ചു​വി​ട്ടു. ഇ​തോ​ടെ രാ​ജ്യം മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കൂ​ടി എ​ത്തി. 

Tags:    
News Summary - Third election in three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.