‘83’ സിനിമയുടെ പോസ്റ്റർ
Posted On
date_range Updated On
date_range ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഇന്ന് അവരെത്തും, '83' സിനിമ കാണാൻ
കുവൈത്ത് സിറ്റി: തിങ്കളാഴ്ച രാത്രി എട്ടിന് 360 മാൾ തിയറ്ററിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ജഴ്സിയണിഞ്ഞാണ് ഒരു കൂട്ടം സിനിമ കാണാനെത്തുക. ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയം പ്രമേയമാക്കിയുള്ള '83' എന്ന സിനിമ കാണാനാണ് കുവൈത്തിലെ ക്രിക്കറ്റ് കൂട്ടായ്മയായ റൈസിങ് സ്റ്റാർ ഗോൾഡിെൻറയും ആർ.എസ്.ജി കടത്തനാടിെൻറയും അംഗങ്ങൾ എത്തുന്നത്. 'കപിലിെൻറ ചെകുത്താന്മാർ' കപ്പടിച്ചതിെൻറ തിരഭാഷ്യം കാണാനുള്ള കൗതുകവും ആവേശവും ഇവരിൽ തിരതല്ലുകയാണ്. സഞ്ജയ് പുരൻ സിങ് ചൗഹാെൻറ കഥയിൽ കബീർ ഖാൻ സംവിധാനം ചെയ്ത് രൺവീർസിങ് നായകനായ ചിത്രം ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.