കുവൈത്ത് സിറ്റി: തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോവിഡ് കാലത്ത് പ്രവാസികൾ കടന്നുപോയത്. ലോക്ഡൗണും കർഫ്യൂവും ഏർപ്പെടുത്തിയതിനാൽ തൊഴിൽ മേഖല നിശ്ചലമായി. സർക്കാർ സംവിധാനവും സന്നദ്ധ സംഘടനകളും അവസരത്തിനൊത്ത് ഉയർന്നതു കൊണ്ടാണ് രാജ്യത്ത് പട്ടിണി മരണങ്ങൾ സംഭവിക്കാതിരുന്നത്.
കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് കിറ്റുകളാക്കി വിതരണം ചെയ്തത്. കോവിഡ് ഭീതി കൊടുമ്പിരികൊണ്ട കാലത്തും രോഗികളെ ആശുപത്രിയിലെത്തിച്ചും മൃതദേഹ സംസ്കരണത്തിന് നേതൃത്വം നൽകിയും സാമൂഹിക പ്രവർത്തകർ മനുഷ്യത്വത്തിെൻറ മഹാമാതൃക കാട്ടി. എൻട്രികൾ നിർദേശിക്കാൻ പ്രേക്ഷകർക്കും അവസരം നൽകിയിരുന്നു. രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും ജോലിയും വരുമാനവും നഷ്ടപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനും മരിച്ചവരുടെ മൃതദേഹ സംസ്കരണത്തിനും പ്രവാസികൾക്ക് മടക്കയാത്രക്ക് സൗകര്യമൊരുക്കാനും നടത്തിയ പ്രയത്നം കണക്കിലെടുത്താണ് സംഘടനകളെ അനുഭവസാക്ഷ്യവും ഫോേട്ടാകളും വിഡിയോയും അടക്കം പ്രേക്ഷകർ നിർദേശിച്ചത്. കോവിഡിനിടെ തന്നെ പ്രഖ്യാപിച്ച പൊതുമാപ്പ് സേവനങ്ങൾ, എമർജൻസി ഹെൽപ്, കൗൺസലിങ് സേവനങ്ങൾ, ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങിയവയും പരിഗണിക്കപ്പെട്ടു.
ലഭിച്ച അപേക്ഷകളിൽ ശ്രദ്ധേയമായ സേവനം നടത്തിയ വേറെയും സംഘങ്ങൾ ഉണ്ടെങ്കിലും പരമാവധി നൽകാവുന്ന അവാർഡുകൾ സംബന്ധിച്ച പരിമിതിയും വലിയ ചടങ്ങ് നടത്താനുള്ള കോവിഡ് കാല പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഏറ്റവും മികച്ച സേവനം നൽകിയ ഏതാനും സംഘടനകളെ എല്ലാവരുടെയും പ്രതിനിധികളായി കണ്ട് ആദരിക്കാൻ തീരുമാനിച്ചത്.
നൂറോളം നാമനിർദേശങ്ങൾ പരിശോധിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഒമ്പത് സംഘടനകളെയും രണ്ടു വ്യക്തികളെയും അവാർഡിനായി തിരഞ്ഞെടുത്തത്. മുനവറലി ശിഹാബ്തങ്ങൾ, കെ.പി. രാമനുണ്ണി, പത്മജ വേണുഗോപാൽ എന്നിവരാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.