പടന്ന തെക്കേകാട് നുസ്രത്തുദ്ദീൻ മഹല്ല് ഈദ് സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പടന്ന തെക്കേക്കാട് നുസ്രത്തുദ്ദീൻ മഹല്ല് ജമാഅത്ത് കുവൈത്ത് ശാഖ ഈദ് സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഗ്രീൻ പെപ്പർ റസ്റ്റാറന്റിൽ സംഗമം പ്രസിഡന്റ് പി.കെ. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഫാറൂഖ് അധ്യക്ഷതവഹിച്ചു. ഷംസീർ നാസർ ഈദ് സന്ദേശം നൽകി. പ്രവാചകൻ ഇബ്രാഹിം നബിയുടെയും പ്രിയ പുത്രൻ ഇസ്മായിൽ നബിയുടെയും ത്യാഗ ജീവിതം ഓർമിച്ച അദ്ദേഹം വിശ്വാസികൾ പരസ്പരം സഹോദര്യത്തോടെ കഴിയണമെന്ന് ഉണർത്തി.
പി. ഇസ്മായിൽ, ആസിഫ്, റഫീഖ്, ഒ.ടി. അഹ്മദ്, ഹബീബ് എന്നിവർ ആശംസകൾ നേർന്നു. ഹസൻ, ഇസ്ഹാക്, അസ്ഹർ, സഹദ്, അബ്ദു റഹ്മാൻ, അദ്രി, മുഹമ്മദ്, ഷംശുദ്ദീൻ, റാസിക് എന്നിവർ നേതൃത്വം നൽകി. ടി.കെ. മുത്തലിബ് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.