വിദ്യ മഹേഷ്, ഷറഫുന്നിസ, സുബൈദ മുഹമ്മദലി, സിമി ബിജിരാജ്
Posted On
date_range Updated On
date_range വനിതാദിന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: 'കൈകോർക്കാം സാമൂഹിക നന്മക്കായി" എന്ന പ്രമേയത്തിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ നടത്തിവരുന്ന കാമ്പയിനിെൻറ ഭാഗമായി ലോക വനിതാദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സുബൈദ മുഹമ്മദലി, സിമി ബിജിരാജ്, ഷറഫുന്നിസ, വിദ്യ മഹേഷ് എന്നിവരാണ് ജേതാക്കൾ. സമയവും ശരിയുത്തരവും പരിഗണിച്ചാണ് വിജയികളെ പ്രഖ്യാപിച്ചതെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. റഷീദ സുബൈർ, ഷബീറ മൂസ, ബുഷ്റ റഹീം, ഹസീബ ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.