കാലാവസ്ഥ മാറുന്നു; ആരോഗ്യം ശ്രദ്ധിക്കാം...

കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥമാറ്റം അനുഭവപ്പെട്ടു തുടങ്ങി. ദിവസങ്ങളായി കനത്ത ചൂടിന് ശമനംവന്നിട്ടുണ്ട്. പ്രഭാതങ്ങളിൽ ചെറിയ തണുപ്പും രൂപപ്പെട്ടുതുടങ്ങി. അതേസമയം, രണ്ടു ദിവസമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ് ഉടലെടുത്തിരുന്നു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ കവിഞ്ഞിട്ടുണ്ട്. ഇതു പൊടിപടലങ്ങളുടെ വർധനക്ക് കാരണമായതായി കണക്കാക്കുന്നു. രാജ്യത്തെ കാലാവസ്ഥ വ്യതിയാനത്തോടൊപ്പമാണ് ഈ വർധന ഉണ്ടായതെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) വ്യക്തമാക്കി.

കാറ്റിന് സാധ്യതയുള്ളതിനാൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ തുറസ്സായ സ്ഥലങ്ങളിൽ ദീർഘനേരം താമസിക്കുന്നത് ഒഴിവാക്കാൻ ഇ.പി.എ നിർദേശിച്ചു. അന്തരീക്ഷ വായുവിൽ അനുവദനീയമായ പരിധിക്കു മുകളിൽ സൂക്ഷ്മ കണികകളുടെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ സാന്നിധ്യം കാരണം മൂക്കിലൂടെയും ശ്വാസനാളത്തിലൂടെയും എളുപ്പത്തിൽ അകത്തെത്തുന്ന സൂക്ഷ്മമായ പൊടിപടലങ്ങൾ ശ്വാസകോശങ്ങളിൽ അടിഞ്ഞുകൂടുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ശ്വാസകോശരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടി. പൊടിപടലങ്ങൾ ശ്വാസകോശത്തിലെത്തുന്നത് ന്യുമോണിയ, സിലിക്കോസിസ്, ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവക്കു കാരണമായേക്കാം. ഇത്തരത്തിലുള്ള കാലാവസ്ഥ ചിലർക്ക് ചർമരോഗങ്ങൾക്കും അലർജിക്കും കാരണമാകാറുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ, രാജ്യത്ത് ശ്വാസകോശസംബന്ധമായ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളുടെ എണ്ണം കൂടിയതായാണ് റിപ്പോർട്ടുകൾ. ആസ്ത്മ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. രാജ്യത്ത് ശ്വസനം, ന്യുമോണിയ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 2007 മുതൽ 94 ശതമാനം വർധിച്ചതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു. 2018ലെ കുവൈത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾപ്രകാരം, യുവാക്കൾക്കിടയിൽ അണുബാധ നിരക്ക് 15 ശതമാനമായും കുട്ടികളിൽ 18 ശതമാനമായും വർധിച്ചു. ഇതിനു പിന്നിലെ മിക്ക കാരണങ്ങളും വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. കുവൈത്തിൽ വായു മലിനീകരണത്തിന്റെ തോത് ഭയാനകമാംവിധം വർധിച്ചതായി 2020ൽ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് സെന്റർ പഠനം വ്യക്തമാക്കുകയും ഉണ്ടായി.

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ആശങ്കജനകമായ പാരിസ്ഥിതികപ്രശ്നങ്ങൾ നേരിടുന്നതായും ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ അടുത്ത 15 വർഷത്തിനുള്ളിൽ വ്യക്തമായി പ്രത്യക്ഷപ്പെടാമെന്നും അറബ് ഗൾഫ് സെന്ററിലെ ഗവേഷകസംഘം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഇ​വ ശ്ര​ദ്ധി​ക്കാം

പൊ​ടി​ക്കാ​റ്റി​ന്റെ സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ്കാ​ർ​ഫ് കൊ​ണ്ട് മു​ഖം മ​റ​യ്ക്ക​ണം

പൊ​ടി​യും അ​ഴു​ക്കും അ​ക​റ്റാ​ൻ ഇ​ട​വേ​ള​ക​ളി​ൽ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് മു​ഖം ക​ഴു​കു​ക

ന​ല്ല അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കു​ക

പൊ​ടി ഏ​ൽ​ക്കു​ന്ന​ത് കു​റ​ക്കാ​ൻ പ​ര​മാ​വ​ധി വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ക​യും

പു​റ​ത്തു​നി​ന്നു​ള്ള പൊ​ടി​പ​ട​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും വേ​ണം

ക​ന​ത്ത മ​ലി​നീ​ക​ര​ണ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നീ​ണ്ട ജോ​ലി ഒ​ഴി​വാ​ക്കു​ക

ക​ന​ത്ത പൊ​ടി​പ​ട​ല​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ മു​ഖം​മൂ​ടി ധ​രി​ക്കു​ക

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചാ​ൽ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക

ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നാ​യി ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക

Tags:    
News Summary - The weather changes; Take care of your health...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.