അപകടത്തിൽ തകർന്ന വാഹനം
Posted On
date_range Updated On
date_range ഒട്ടകവുമായി കൂട്ടിയിടിച്ച വാഹനം മറിഞ്ഞു; ഒരു മരണം
കുവൈത്ത് സിറ്റി: സാൽമി റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ് അപകടം. ഒട്ടകവുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. സംഭവമറിഞ്ഞ ഉടൻ ഫയർ ഫോഴ്സ് സംഘം സഥലത്ത് എത്തിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽപെട്ട വാഹനം ഉടനെ സ്ഥലത്തുനിന്നു നീക്കുകയും മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.