വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയ കടകൾ പൂട്ടി സീൽ വെക്കുന്നു

ഇസ്രായേൽ ഉൽപന്നങ്ങൾ വിറ്റ കട അടപ്പിച്ചു

കുവൈത്ത്​ സിറ്റി: ഇസ്രായേൽ ഉൽപന്നങ്ങൾ വിറ്റ കട കുവൈത്ത്​ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. വിവിധ കാരണങ്ങളിലായി എട്ട് സ്​റ്റോറുകൾ പൂട്ടിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന്​ കൈമാറി. ശുവൈഖിലെ കാർ സ്​പെയർ പാർട്സ് കമ്പനിയിൽനിന്നാണ്​​ പ്രാദേശിക വിപണികളിൽ നിരോധിച്ച ഇസ്രായേൽ ഉൽപന്നങ്ങൾ പിടിച്ചെടുത്തത്​. ഇസ്രായേലി നിർമിത സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് ഉപഭോക്താവ്​ നൽകിയ പരാതിയെ തുടർന്നാണ്​ നടപടി. പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ വിറ്റതിനാണ്​ നാല്​ കടകൾക്കെതിരെ നടപടിയെടുത്തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.