കുവൈത്ത് സിറ്റി: രാജ്യം വേനൽകാലത്തിന്റെ ഉയർന്നഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വ്യാഴാഴ്ച മുതൽ രണ്ടാം'ജെമിനി'സീസൺ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ വേനൽക്കാലത്തിന്റെ മധ്യഭാഗമായി കണക്കാക്കുന്നു.
ജെമിനി രണ്ടാം സീസണിൽ പകലിന്‍റെ ദൈര്‍ഘ്യം വര്‍ധിക്കും. കൊടും ചൂടും സീസണിന്‍റെ അവസാനത്തിൽ ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ‘ബഹൂറ വേനൽ’ എന്നാണ് ജെമിനി രണ്ടാം സീസണ്‍ അറിയപ്പെടുന്നത്. ഈ സീസണിൽ രാത്രിയിൽ പോലും ശക്തമായ കാറ്റും, ഈർപ്പവും താപനിലയില്‍ വർദ്ധനവും ഉണ്ടാകും. പകൽ സമയത്ത് മരുഭൂമിയിലെ താപനില റെക്കോർഡ് തലത്തിലേക്ക് ഉയരും.
വ്യാഴാഴ്ച കുവൈത്തിലെ ആകാശത്ത് ചന്ദ്രനും ശനിയും തമ്മിലുള്ള സംഗമവും, വെള്ളിയാഴ്ച ചന്ദ്രനും ശുക്രനും തമ്മിലുള്ള സംഗമവും ദൃശ്യമാകും. അന്താരാഷ്ട്രതലത്തിൽ ‘ബക്ക് മൂൺ’എന്ന് അറിയപ്പെടുന്ന പൂർണ്ണചന്ദ്രനോടെ ഈ മാസം അവസാനിക്കും. 13 ദിവസം നീളുന്ന രണ്ടാം'ജെമിനി'സീസൺ അവസാനിക്കുന്നതോടെ മിർസാം സീസണ് തുടക്കമാകും. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും.
മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.