കുവൈത്തിന് നേരെ തുടർച്ചയായ ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ തുടർച്ചയായ ഇറാൻ ആക്രമണം. ചൊവ്വാഴ്ച വൈകീട്ടും രാത്രിയും ബുധനാഴ്ച പുലർച്ചെയും ഇടവിട്ട ആക്രമണങ്ങൾ ഉണ്ടായി. സുപ്രധാന സിവിലിയൻ സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനു നേരെയും ആക്രമണമുണ്ടായി.

ഇതിൽ സായുധ സേനയിലെ നാല് അംഗങ്ങൾക്ക് പരിക്കേറ്റു. ഇവർക്ക് ആവശ്യമായ വൈദ്യസഹായവും ചികിത്സയും ലഭ്യമാക്കി. ഇവരുടെ നില തൃപ്തികരമാണ്. ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കഷ്ണങ്ങൾ പതിച്ചത് ഭൗതിക നാശത്തിനിടയാക്കി. രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനായി ജാഗ്രത തുടരുന്നതായും സൈന്യം അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഒരു ബാലിസ്റ്റിക് മിസൈൽ, അഞ്ച് ക്രൂയിസ് മിസൈലുകൾ, 33 ഡ്രോണുകൾ എന്നിവ കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.

ഇതോടെ ​മേഖലയിൽ സംഘർഷം ആരംഭിച്ചതു മുതൽ 21 ക്രൂയിസ് മിസൈലുകൾ, 387 ബാലിസ്റ്റിക് മിസൈലുകൾ, 949 ബാലിസ്റ്റിക് മിസൈലുകൾ എന്നിങ്ങളെനയായി കുവൈത്തിൽ എത്തിയവയുടെ എണ്ണം.

തീപിടിത്തം അഗ്നിശമന സേന നിയന്ത്രിച്ചു

കുവൈത്ത് സിറ്റി: ചൊവ്വാഴ്ച ഇറാന്റെ വ്യോമാക്രമണം മൂലമുണ്ടായ തീപിടുത്തം അഗ്നിശമന വിഭാഗങ്ങൾ നിയന്ത്രിച്ചതായി കുവൈത്ത് ഫയർ ഫോഴ്‌സ് (കെ.എഫ്.എഫ്) അറിയിച്ചു. സൈന്യത്തിന്റെയും നാഷണൽ ഗാർഡിന്റെയും അഗ്നിശമന വിഭാഗങ്ങളുടെ പിന്തുണയോടെയാണ് നടപടികൾ സ്വീകരിച്ചത്. തീപിടുത്തം റിപ്പോർട്ട് ചെയ്ത ഉടൻ ഫയർ ഫോഴ്‌സിന്റെ ആറ് സംഘങ്ങൾ അടിയന്തരവും തന്ത്രപരവുമായ ഇടപെടൽ നടത്തിയതായി കെ.എഫ്.എഫ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. തീപിടിത്തങ്ങളിൽ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായം ഒന്നും റിപ്പോർട്ട് ചെയ്തില്ല.

Tags:    
News Summary - Iran's continued attacks on Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.