കുവൈത്ത് സിറ്റി: അമേരിക്കയിൽ ചികിത്സയിലുള്ള കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.കുവൈത്ത് ടി.വിയിൽ നൽകിയ ടെലിഫോൺ ഇൻറർവ്യൂവിലാണ് അദ്ദേഹം അമീറിെൻറ ആരോഗ്യനിലയിൽ സ്ഥിരതയും പുരോഗതിയുമുണ്ടെന്ന് വ്യക്തമാക്കിയത്. അമീർ എത്രയുംവേഗം പൂർണ ആരോഗ്യവാനായി തിരിച്ചെത്തെട്ടയെന്ന് പ്രധാനമന്ത്രി പ്രാർഥിച്ചു.
കുവൈത്തിൽ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം തുടർ ചികിത്സക്കായി ജൂലൈ 23നാണ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമേരിക്കയിലേക്ക് പോയത്.കുവൈത്തിലെ പ്രത്യേക മെഡിക്കൽ ടീമിെൻറ ശിപാർശ പ്രകാരമാണ് തുടർ ചികിത്സ അമേരിക്കയിൽ നിശ്ചയിച്ചത്. കുവൈത്തിൽനിന്നുള്ള മെഡിക്കൽ ടീം അദ്ദേഹത്തിെൻറ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.