ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്
നാലാം ഡോസ് വാക്സിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിന്റെ നാലാം ഡോസ് നൽകാൻ ഇപ്പോൾ പദ്ധതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില യൂറോപ്യൻ രാജ്യങ്ങൾ നാലാം ഡോസ് നൽകാൻ ആരംഭിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രണ്ട് ഡോസും മൂന്നാമതായി ബൂസ്റ്റർ ഡോസും ആണ് ഇപ്പോൾ നൽകിവരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് പര്യാപ്തമാണെന്ന വിലയിരുത്തലിലാണ് അധികൃതർ ഉള്ളത്. രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുത്താലാണ് കുത്തിവെപ്പ് പൂർത്തിയാക്കിയതായി പരിഗണിക്കുന്നത്. എല്ലാവരും മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് മന്ത്രി ഡോ. ഖാലിദ് അൽ സയീദ് അഭ്യർഥിച്ചു. കോവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിൽ വാക്സിൻ നിർണായക പങ്കുവഹിച്ചതായും ഒരുവിധ സുരക്ഷാപിഴവുകളും രാജ്യത്ത് വാക്സിനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചു വയസ്സിന് മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.