പ്രതിരോധ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് സൈനിക കേന്ദ്രം സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് സൈനിക, പൊലീസ് കേന്ദ്രങ്ങൾ സന്ദർശിച്ചു.
പൊലീസും സൈന്യവും ഒരുമയോടെയും കൃത്യമായ ഏകോപനത്തോടെയും രാജ്യത്തിെൻറയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താൻ നിലകൊള്ളണമെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു. രാജ്യത്തിെൻറ വടക്കൻ ഭാഗത്തെ സൈനിക കേന്ദ്രങ്ങളാണ് മന്ത്രി സന്ദർശിച്ചത്.
രാജ്യസുരക്ഷക്കായി ജാഗ്രതയോടെ നിലകൊള്ളുന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്ക് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും അഭിനന്ദനം അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.