Posted On
date_range Updated On
date_range ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി
കുവൈത്ത്സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷലൈസേഷനിലെ പരിശീലന പരിപാടികളുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ആശുപത്രികളിലെയും പ്രത്യേക കേന്ദ്രങ്ങളിലെയും ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു.
പരിശീലന പരിപാടികൾ ആരോഗ്യ സംരക്ഷണത്തിന്റെ നെടുന്തൂണാണെന്നും പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമാണ് ചർച്ചയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.