വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ

മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി​യു​മാ​യി ച​ർ​ച്ച​യി​ൽ

വിദേശകാര്യ മന്ത്രി ബഹ്‌റൈൻ, ജോർഡൻ മന്ത്രിമാരുമായി ചർച്ച നടത്തി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വെ​ള്ളി​യാ​ഴ്ച ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന 32ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യു​ടെ മു​ന്നൊ​രു​ക്ക മ​ന്ത്രി​ത​ല യോ​ഗ​ത്തി​നി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും, പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ളു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും, ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

ജോ​ർ​ഡ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ-​പ്ര​വാ​സി​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​യ്മാ​ൻ അ​ൽ സ​ഫാ​ദി​യു​മാ​യും ശൈ​ഖ് സ​ലീം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും ജോ​ർ​ഡ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലെ വി​ഷ​യ​ങ്ങ​ളും, സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന പ്ര​ക്രി​യ​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സം​യു​ക്ത ഏ​കോ​പ​ന​വും അ​വ​ലോ​ക​നം ചെ​യ്തു.

Tags:    
News Summary - The Foreign Minister held discussions with the Ministers of Bahrain and Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.