Posted On
date_range Updated On
date_range മേൽപാലം താൽക്കാലികമായി അടച്ചിടും
കുവൈത്ത് സിറ്റി: കുവൈത്തില് റോഡ് 50 നെയും റോഡ് 404 നെയും ബന്ധിപ്പിക്കുന്ന മേൽപാലം താൽക്കാലികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട് അറിയിച്ചു.
വിവിധ ജോലികൾക്കായാണ് അടച്ചിടൽ. ശനിയാഴ്ച പുലർച്ചെ 12 മുതൽ ഞായറാഴ്ച അർധരാത്രി വരെ മേൽപാലം അടച്ചിടും. ഖൈത്താനിൽ നിന്ന് സഹ്റയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.സുരക്ഷിതമായ യാത്രക്കും ഗതാഗത സൗകര്യത്തിനും വാഹനമോടിക്കുന്നവർ വഴിതിരിച്ചുവിട്ട പാതകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.