ശ്രീലങ്കയിൽനിന്ന്​ വീട്ടുജോലിക്കാരുടെ ആദ്യ വിമാനം എത്തി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ​സം​ഘം എ​ത്തി. 197 പേ​രു​ടെ സം​ഘ​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ​ത്. ഇ​വ​രെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ലേ​ക്ക്​ മാ​റ്റി. ര​ണ്ടാ​മ​ത്തെ സം​ഘം ഫെ​​ബ്രു​വ​രി എ​ട്ടി​ന്​ എ​ത്തും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച പു​തി​യ റി​ക്രൂ​ട്ട്​​മെൻറ്​ ഫി​ലി​പ്പീ​ൻ​സ്, ഇ​ന്ത്യ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നീ അ​ഞ്ചു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്. രാ​ജ്യ​ത്ത്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വി​സാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ഒാ​ഫി​സ്​ യൂ​നി​യ​െൻറ ആ​വ​ശ്യം​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.