കുവൈത്ത് സിറ്റി: ലിയ റോഡിൽ ഷീറ്റുകൊണ്ടുള്ള നിർമാണത്തിൽ തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു.
നോർത്തേൺ ലിയ റിസർവിനുള്ളിലെ ചാലറ്റിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവ സഥലത്തേക്ക് ഉടൻ ജഹ്‌റ അഗ്നിശമന സേനയെ നിയോഗിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സേന വൈകാതെ തീ നിയന്ത്രണവിധേയമാക്കി ആളപായമില്ലാതെ അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.