Posted On
date_range Updated On
date_range കൂടുതൽ തവണ രക്തം നൽകിയവരെ എംബസി ആദരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ലോക രക്തദാന ദിനാഘോഷത്തോടനുബന്ധിച്ച് കൂടുതൽ തവണ രക്തം നൽകിയ ഇന്ത്യക്കാരെ ആദരിക്കുന്നു. ഇന്ത്യൻ കൾച്ചറൽ നെറ്റ്വർക്കുമായി സഹകരിച്ച് രക്തദാന ദിനമായ ജൂൺ ഒമ്പതിന് വൈകീട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി.
ജീവിതത്തിൽ അഞ്ചോ അതിലധികമോ തവണ രക്തം നൽകിയവരെയാണ് ആദരിക്കുന്നത്. പേര്, സിവിൽ ഐഡി, പ്രായം, രക്തം നൽകിയതിന്റെ രേഖകൾ എന്നിവ സഹിതം ജൂൺ 12നകം pic.kuwait@mea.gov.in എന്ന വിലാസത്തിൽ അറിയിക്കാം. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അർഹരായവരെ ക്ഷണിക്കുമെന്ന് എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.