ഫഹാഹീൽ ഇസ്ലാഹി മദ്റസയിലെ ഡ്രൈവർമാരെ കെ.കെ.ഐ.സി ആദരിക്കുന്നു
Posted On
date_range Updated On
date_range മദ്റസയിലെ ഡ്രൈവർമാരെ ആദരിച്ചു
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസയിലെ ഡ്രൈവർമാരെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ആദരിച്ചു. സബാഹ്, ഷാജി, മിഥുൻ, ക്ലിന്റോ, സാബു എന്നീ ഡ്രൈവർമാരാണ് വർഷങ്ങളായി മദ്റസയിലെ വിദ്യാർഥികളെ എത്തിക്കുന്നത്. ഇവരുെടത് സ്തുത്യർഹമായ സേവനമാണെന്ന് മദ്റസ ഭാരവാഹികൾ പറഞ്ഞു. മദ്റസ സദർ സാജു ചെമ്മനാട്, പി.ടി.എ ഭാരവാഹികളായ ശാഹുൽ ഹമീദ്, സിറാജ് കാലടി, പി.പി. ഷഫീഖ്, വി.എം. ശരീഫ്, നസീർ മംഗഫ്, ഹനുദ് ഫഹാഹീൽ, ഫൈസൽ മാണിയൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.