കെ.ഐ.ജി നേതൃത്വത്തിൽ സുലൈബികാത്ത് കടൽത്തീരത്തുനിന്ന് മാലിന്യങ്ങൾ നീക്കുന്നു
കുവൈത്ത് സിറ്റി: പരിസര ശുദ്ധീകരണ കാമ്പയിനിന്റെ ഭാഗമായി കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് സുലൈബികാത്തിൽ കടൽത്തീരം വൃത്തിയാക്കി. കുവൈത്ത് ഡൈവ് ടീം, ജംഇയ്യതുൽ ഇസ്ലാഹ്, ഐ.പി.സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവൃത്തി.
കെ.ഐ.ജി പ്രവർത്തകരും അനുഭാവികളും ശ്രീലങ്ക, ഫിലിപ്പീൻസ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമടക്കം മുന്നൂറോളം പേർ പങ്കാളികളായി. 10 ടൺ മാലിന്യങ്ങളാണ് വൃത്തിയാക്കലിന്റെ ഭാഗമായി ശേഖരിച്ചത്.
കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ആശംസ നേർന്നു. പബ്ലിക് റിലേഷൻ കൺവീനർ അബ്ദുറസാഖ് നദ്വി, മുഹമ്മദ് നൈസാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.