ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്​റ്റനൻറ്​ ജനറൽ ഇസ്സാം അൽ നഹാമുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

അംബാസഡർ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയെ കണ്ടു

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്​റ്റനൻറ്​ ജനറൽ ഇസ്സാം അൽ നഹാമുമായി കൂടിക്കാഴ്​ച നടത്തി. സുരക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ പരസ്​പര സഹകരണം ശക്തിപ്പെടുത്തുന്നതിനാണ്​ കൂടിക്കാഴ്​ച നടത്തിയതെന്ന്​ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.

ഒരു മാസമായി ഇന്ത്യൻ അംബാസഡർ വിവിധ കുവൈത്തി പ്രമുഖരുമായി കൂടിക്കാഴ്​ച നടത്തിവരുകയാണ്​. ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​, വിദേശകാര്യ മന്ത്രി ഡോ. സൗദ്​ അൽ ഹർബി, എൻജിനീയേഴ്​സ്​ സൊസൈറ്റി മേധാവി, ചേംബർ ഒാഫ്​ കോമേഴ്​സ്​ മേധാവി, കുവൈത്ത്​ സർവകലാശാല മേധാവി, വാർത്തവിനിമയ മന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി തുടങ്ങിയവരുമായി രണ്ടാഴ്​ചക്കിടെ കൂടിക്കാഴ്​ച നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.