ടെക്സാസ് കുവൈത്ത് ഇഫ്താർ സംഗമം ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) ഇഫ്താർ സംഗമം മാർച്ച് 15ന് അബ്ബാസിയ ഇമ്പീരിയൽ ഹാളിൽ നടക്കും. വൈകീട്ട് 4.30ന് പരിപാടികൾ ആരംഭിക്കും. ഇഫ്താർ സംഗമം ഫ്ലയർ പ്രകാശനം പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം ഇഫ്താർ പ്രോഗ്രാം കോഡിനേറ്റർ ജയകുമാറിന് കൈമാറി നിർവഹിച്ചു. ടെക്സാസ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രകാശനചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജോർജ് വി.വൈ സ്വാഗതവും, ട്രഷറർ കനകരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.