Posted On
date_range Updated On
date_range സഹേൽ ആപ്പിൽ താൽക്കാലിക താമസ രേഖ പുതുക്കുന്നതിനുള്ള സേവനം
കുവൈത്ത് സിറ്റി: സഹേൽ ആപ്പിൽ താൽക്കാലിക താമസ രേഖ പുതുക്കുന്നതിനുള്ള സേവനം ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസകളും, ഗാർഹിക വിസകളും താൽക്കാലികമായി പുതുക്കുന്നതിനുള്ള സേവനമാണ് ഓണ്‍ലൈനായി ആരംഭിച്ചത്.
ഇതോടെ റെസിഡൻസി അഫയേഴ്സ് സെക്ടർ സന്ദർശിക്കാതെത്തന്നെ അപേക്ഷകർക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. പൗരന്മാർക്കും താമസക്കാർക്കും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും, കൂടുതല്‍ ഡിജിറ്റല്‍ സൗകര്യമൊരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.