നാ​ളെ താ​പ​നി​ല ഉ​യ​രും; ചൂ​ടും കാ​റ്റും പൊ​ള്ളി​ക്കു​ന്ന പ​ക​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യോ​ടെ ഉ​യ​ർ​ന്നു തു​ട​ങ്ങി​യ താ​പ​നി​ല ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും ഉ​യ​ർ​ന്നു. ഇ​തി​നൊ​പ്പം ചൂ​ടു​കാ​റ്റും ആ​രം​ഭി​ച്ച​തോ​ടെ പ​ക​ലും രാ​ത്രി​യും പൊ​ള്ളു​ന്ന​താ​യി. ശ​നി​യാ​ഴ്ച റാ​ബി​യ, ജ​ഹ്റ, അ​ബ്ദാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​പ​നി​ല 51 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​ർ​ന്നു. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ​അ​ലി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യും 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​യി​രു​ന്നു താ​പ​നി​ല. തി​ങ്ക​ളാ​ഴ്ച ഇ​ത് 52 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്റെ വ്യാ​പ​ന​വും ചൂ​ടു​ള്ള വാ​യു​പി​ണ്ഡ​വും രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണ് ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് കാ​ര​ണ​മെ​ന്ന് ധ​രാ​ർ അ​ൽ​അ​ലി വി​ശ​ദീ​ക​രി​ച്ചു. ഈ ​കാ​ലാ​വ​സ്ഥ തി​ങ്ക​ളാ​ഴ്ച വ​രെ തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രും. ചൊ​വ്വാ​ഴ്ച ഉ​യ​ർ​ന്ന താ​പ​നി​ല 46ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 48നും ​ഇ​ട​യി​ൽ ആ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും തു​ട​രും. ഇ​ത് ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റു​ക​ൾ​ക്ക് കാ​ര​ണ​മാ​കാം.

Tags:    
News Summary - Temperatures will rise tomorrow; A scorching day of heat and wind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.