കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ മഹ്ബൂല മേഖല കമ്മിറ്റിയുടെ കീഴിൽ നടത്തിയ
‘തരംഗം-യൂനിറ്റ് കാരവൻ-2023’ൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (എസ്.കെ.എസ്.എസ്.എഫ്) മഹ്ബൂല മേഖല കമ്മിറ്റിയുടെ കീഴിൽ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ ‘തരംഗം-യൂനിറ്റ് കാരവൻ-2023’ യൂനിറ്റ് സന്ദർശനങ്ങൾക്ക് പരിസമാപ്തി.
മഹ്ബൂല മേഖലക്ക് കീഴിലുള്ള അബൂഹലീഫ, മറിയം മസ്ജിദ്, മഹ്ബൂല ബ്ലോക്ക് - 2, മഹ്ബൂല ബ്ലോക്ക് -3, ഫിൻതാസ് എന്നീ യൂനിറ്റുകളിലായി വ്യത്യസ്തദിനങ്ങളിൽ നേതാക്കൾ പര്യടനങ്ങൾ നടത്തി. സംഘടന പ്രവർത്തനരൂപം പരിചയപ്പെടുത്തൽ, സംഘടന ശാക്തീകരണം എന്നിവയായിരുന്നു സന്ദർശന ലക്ഷ്യം.
അഞ്ചു യൂനിറ്റുകളിൽ വ്യത്യസ്ത ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മുഴുവൻ നേതാക്കളും പങ്കെടുത്തു. കർമപദ്ധതി അവതരണം, നേതൃപരിശീലനം, മോട്ടിവേഷൻ ക്ലാസ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. കെ.ഐ.സി കേന്ദ്ര ദഅ് വ സെക്രട്ടറി ഇസ്മായിൽ ഹുദവി, വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി, മീഡിയ സെക്രട്ടറി എൻജിനീയർ മുനീർ പെരുമുഖം, മേഖല നേതാക്കളായ അമീൻ മുസ്ലിയാർ, ആദിൽ വെട്ടുപാറ, ഹസൻ തഖ്വ, മുഷ്താഖ് നഹ, മുഹമ്മദ് എ.ജി, നാസർ കാപ്പാട്, തസ്ലീം, റാഷിദ് ചീക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.