തൻശീത് ഖുർആൻ ടാലന്റ് ഫെസ്റ്റ്'26' ഗ്രാൻഡ് ഫിനാലെ കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

തൻശീത് ഖുർആൻ ടാലന്റ് ഫെസ്റ്റ് ഗ്രാൻഡ് ഫിനാലെ

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) വിദ്യാഭ്യാസ വിങ്ങിന്റെ നേതൃത്വത്തിൽ ‘തൻശീത് ഖുർആൻ ടാലെന്റ് ഫെസ്റ്റ്’ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 250-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 26 പേരാണ് ഫൈനലിൽ മാറ്റുരച്ചത്.

സബ് ജൂനിയർ വിഭാഗത്തിൽ ഇഷാൻ മുഹമ്മദ്, മുഹമ്മദ് ഹാസിം സാലിഹ്, സയ്യിദ് അഹ്മദ് റാസി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ സെറിൻ മറിയം നൗഫൽ, മുഹമ്മദ് ഇസ്ഹാൻ തക്കാര, സെബ മെഹ്റിൻ എന്നിവർ വിജയികളായി. സീനിയർ വിഭാഗത്തിൽ ഫാത്തിമ നെഹ്‌ല, മുഹമ്മദ് അയാൻ, മുഹമ്മദ് അസ്‌മീൻ ഫസൽ എന്നിവർ മുന്നിലെത്തി.

ജനറൽ വിഭാഗത്തിൽ അബ്ദുൽ ഗഫൂർ, അബ്ദുൽ ഹകീം , കെ.വി.അജ്മൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപന സംഗമം കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിങ് സെക്രട്ടറി അബ്ദുൽ മുനീർ പെരുമുഖം അധ്യക്ഷത വഹിച്ചു.

ശിഹാബ് മാസ്റ്റർ നീലഗിരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.സി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ, സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി എന്നിവർ ആശംസകൾ നേർന്നു. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. കൺവീനർ ഷബീർ മാസ്റ്റർ സ്വാഗതവും കെ.വി.അജ്മൽ നന്ദിയും പറഞ്ഞു.

അബ്ദുൽ നാസർ കോഡൂർ, ഹസ്സൻ തഖ്‌വ, അബ്ദുൽ റസാഖ്, ഇസ്മായിൽ വള്ളിയോത്ത്, എ.ജി.മുഹമ്മദ്, ഉനൈസ് മാസ്റ്റർ നീലഗിരി, റഷീദ് മസ്താൻ, ജാസിർ എന്നിവർ പരിപാടി ഏകോപനം നടത്തി.

Tags:    
News Summary - Tanshit Quran Talent Fest Grand Finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.