ആന്റണി മനോജ് ബോബിൻ ജോർജ് സോണി മാത്യു
കുവൈത്ത് സിറ്റി: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈത്ത് വാർഷിക പൊതുയോഗം അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്നു.പ്രസിഡന്റ് ഡെന്നി കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ വാർഷിക റിപ്പോർട്ടും ഫ്രാൻസിസ് പോൾ കണക്കും അവതരിപ്പിച്ചു.
2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര ഭരണ സമിതി ഭാരവാഹികളായി ആന്റണി മനോജ് കിരിയാന്തൻ (പ്രസി), ബോബിൻ ജോർജ്ജ് എടപ്പാട് (ജന.സെക്ര), സോണി മാത്യു താഴെമഠത്തിൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ആയി ജോർജ്ജ് വാക്യത്തിനാലും, കേന്ദ്ര ഓഡിറ്ററായി ഫ്രാൻസിസ് പോളും അധികാരമേറ്റു.കേന്ദ്ര ഭരണ സമിതി കൾച്ചറൽ കൺവീനർ രാജേഷ് ജോർജ്ജ് കൂത്രപ്പള്ളി പ്രാർഥന നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.