Posted On
date_range Updated On
date_range സിറിയ, തുർക്കിയ ഭൂകമ്പം; കുവൈത്ത് മൂന്നു കോടി ഡോളർ നൽകും
കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ തകർന്ന തുർക്കിയക്കും സിറിയക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കുവൈത്ത് മൂന്നു കോടി ഡോളർ വാഗ്ദാനം ചെയ്തു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവും, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശവും കണക്കിലെടുത്താണ് വാഗ്ദാനം. ധനസഹായം ഏകോപിപ്പിക്കാൻ മന്ത്രിസഭ ബന്ധപ്പെട്ട വിഭാഗത്തിന് നിർദേശം നൽകി. ഒന്നര കോടി യു.എസ് ഡോളർ വീതം സിറിയയിലെയും തുർക്കിയയിലെയും ദുരന്തനിവാരണത്തിനായി നൽകുമെന്ന് മന്ത്രിസഭ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.