സപ്ലൈകോ അബ്ബാസിയ സമാഹരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് ഗ്രൂപ് അഡ്മിൻ യൂസുഫ്
പൂനത്ത് കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് കൈമാറുന്നു
വയനാടിന് സഹായവുമായി ‘സപ്ലൈകോ കൂട്ടായ്മ’
കുവൈത്ത് സിറ്റി : ഉരുൾ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വയനാടിന് സഹായവുമായി സപ്ലൈകോ അബ്ബാസിയ. ഫർവാനിയയിൽ നടന്ന ചടങ്ങിൽ സപ്ലൈകോ വാട്സാപ് കൂട്ടായ്മ ഗ്രൂപ് അഡ്മിൻ യൂസുഫ് പൂനത്ത് കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് ഫണ്ട് കൈമാറി.
കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ഷാഹുൽ ബേപ്പൂർ, മലപ്പുറം ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര, വൈസ് പ്രസിഡന്റ് സലീം നിലമ്പൂർ, സപ്ലൈകോ അബ്ബാസിയ അംഗങ്ങളായ ബഷീർ തച്ചംപൊയിൽ, വിൻസെന്റ് നീലേശ്വരം, ഇക്ബാൽ തിരൂർ, ഗഫൂർ ഏകരൂൽ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.