ഫോക്ക് അംഗങ്ങൾക്കുള്ള ഇൻഷുറൻസ് തുക അൽ മുല്ല എക്സ്ചേഞ്ച് ഇൻഷുറൻസ് തുക
മാർക്കറ്റിങ് മാനേജർ ഹുസേഫാ അബ്ബാസി വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കഴിഞ്ഞവർഷം കുവൈത്തിൽ മരണമടഞ്ഞ ഫോക്ക് അംഗങ്ങളായ ഫർവ്വാനിയ നോർത്ത് യൂണിറ്റംഗം സഹജൻ വണ്ണാരത്ത്, മംഗാഫ് സെൻട്രൽ യൂണിറ്റംഗം കെ. രാജീവൻ എന്നിവർക്കുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്‌തു. ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്റ് വേദിയിൽ നടന്ന ചടങ്ങിൽ അൽ മുല്ല എക്സ്ചേഞ്ച് ഇൻഷുറൻസ് തുക മാർക്കറ്റിംഗ് മാനേജർ ഹുസേഫാ അബ്ബാസി വിതരണം ചെയ്തു.
സഹജൻ വണ്ണാരത്തിന്റ തുക ബന്ധു സുരേഷ് ബാബുവും, കെ.രാജീവന്റെ തുക ബന്ധു ഷമ്നേഷും ഏറ്റുവാങ്ങി. ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി, ആക്ടിങ് ജനറൽ സെക്രട്ടറി ഐ.വി.സുനേഷ്, ട്രഷറർ ടി.വി.സാബു,ചാരിറ്റി സെക്രട്ടറി ഹരി കുപ്ലേരി കേന്ദ്ര കമ്മിറ്റി, യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.