Posted On
date_range Updated On
date_range ആവേശമായി സുഡാനി വനിത ബാൻഡിെൻറ സംഗീത പ്രകടനം
കുവൈത്ത് സിറ്റി: സുഡാനിലെ വനിതകളുടെ മ്യൂസിക് ബാൻഡ് ആയ സല്യൂട്ട് യാ ബനാത് കുവൈത്തിലെ അബ്ദുൽ ഹുസൈൻ അബ്ദുൽ രിദ തിയറ്ററിൽ സംഗീത പരിപാടി അവതരിപ്പിച്ചു. ഏഴ് ഗായകരും നാല് ഉപകരണ സംഗീത വിദഗ്ധരുമാണ് വൈവിധ്യമാർന്ന അറബിക്, ഇംഗ്ലീഷ് പാട്ടുകളിലൂടെ ആവേശമുണർത്തിയത്. അക്രമങ്ങൾക്കും വിവേചനങ്ങൾക്കും അരികുവത്കരണത്തിനുമെതിരായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പാട്ടുകൾ. വെല്ലുവിളികൾ നേരിട്ട് മുഖ്യധാരയിലേക്ക് വരാൻ സുഡാനിലേയും ആഫ്രിക്കയിലെയും സ്ത്രീകൾക്ക് പ്രചോദനം നൽകുകയാണ് ലക്ഷ്യമെന്ന് ബാൻഡ് ഡയറക്ടർ ഹിബ അൽ ത്വയ്യിബ് കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.