കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കബദിൽ ‘തഫ്ഹീമുസ്സ ിയാസ’ എന്ന പേരിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ല മുസ്ലിംലീഗ് സെക് രട്ടറി എൻ.പി. അബ്ദുസ്സമദ് പൂക്കാട് പൊളിറ്റിക്കൽ സ്കൂൾ അവതരിപ്പിച്ചു. കെ.എം.സി.സി ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.
എം.കെ. അബ്ദുറസാഖ്, എം.ആർ. നാസർ, കുഞ്ഞമ്മദ് പേരാമ്പ്ര, കെ.ടി.പി. അബ്ദുറഹ്മാൻ, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഷഹീദ് പാട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, ടി.ടി. ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, ഡോ. മുഹമ്മദലി, അസീസ് പേരാമ്പ്ര, ബഷീർ ബാത്ത, ഫൈസൽ കടമേരി, എം.എൽ.സി. സലീം, ലത്തീഫ് കരിമ്പങ്കണ്ടി, ഗഫൂർ മുക്കാട്ട്, സലാം നന്തി, സൈഫുല്ല പാലോളി എന്നിവർ സംസാരിച്ചു. കുവൈത്ത് സന്ദർശിക്കുന്ന എലത്തൂർ മണ്ഡലം വൈസ് പ്രസിഡൻറ് സി. മുഹമ്മദിന് സ്വീകരണം നൽകി. മൂന്നുപതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന നേതാവ് എച്ച്. ഇബ്രാഹിം കുട്ടിക്ക് യാത്രയയപ്പ് നൽകി. അംഗങ്ങളുടെ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ നാദാപുരം, കുന്ദമംഗലം, എലത്തൂർ മണ്ഡലങ്ങൾ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.