Posted On
date_range Updated On
date_range പഠന ക്യാമ്പും തസ്കിയ്യ സംഗമവും നാളെ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ ബസ്വീറ ആദർശ പഠന ക്യാമ്പും തസ്കിയ്യ സംഗമവും സംഘടിപ്പിക്കും. വെള്ളിയാഴ്ച ഉച്ച ഒന്നിന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘ആദർശ സംഗമത്തിൽ വിശ്വാസ വ്യതിരിക്തത’ എന്ന വിഷയത്തിൽ ഷമീം സലഫി സംസാരിക്കും. തദബ്ബുറുൽ ഖുർആന് അബ്ദുൽ അസീസ് സലഫിയും സഹാബാ കിറാമിന് മുഹമ്മദ് ശാനിബും നേതൃത്വം നൽകും. തസ്കിയ സംഗമം, പ്രാസ്ഥാനിക ചിന്തകൾ എന്നിവയിൽ നാസർ മൗലവിയും മനാഫ് മാത്തോട്ടവും സംസാരിക്കും. ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും. ഫോൺ- 99060684, 97827920.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.