കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. ഈ വർഷം ഇതുവരെ 527 ലഹരിക്കടത്തുകൾ പിടികൂടിയതായി റിപ്പോർട്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സമഗ്ര സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.വിവിധ കേസുകളിൽ 823 പ്രതികളെയും പിടികൂടി. 1,675 പേർക്കെതിരെയും 70 അജ്ഞാത വ്യക്തികൾക്കെതിരെയും കേസുകൾ ഫയൽ ചെയ്തു. 1,359 മയക്കുമരുന്ന് ഉപയോഗ കേസുകളും രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന്, മദ്യ കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ നാടുകടത്തിയതായും അധികൃതർ സ്ഥിരീകരിച്ചു.
959 കിലോ ഹാഷിഷ്, 391 കിലോ ഷാബു, 30 കിലോ ഹെറോയിൻ, 4.7 കിലോ കൊക്കെയ്ൻ, 142 കിലോ മരിജുവാന, 227 കിലോ കെമിക്കലുകളും പൊടിയും, 6.8 ദശലക്ഷം ലിറിക്ക ഗുളികകൾ, 12,141 കുപ്പിയും 31 ബാരൽ മദ്യവും പിടിച്ചെടുത്തു.13 ഷോട്ട്ഗൺ, 11 റൈഫിളുകൾ, ഒരു എം 16, 25 പിസ്റ്റളുകൾ, 968 റൗണ്ട് വെടിയുണ്ടകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പരിശോധനകളിൽ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.