കുവൈത്ത് സെൻറ് സ്റ്റീഫൻസ് ‘പൊന്നോണം- 23’ ചാണ്ടി
ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കുവൈത്ത് സെൻറ് സ്റ്റീഫൻസ് ‘പൊന്നോണം- 23’ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഓണാഘോഷം ‘പൊന്നോണം- 23’ സെൻറ് സ്റ്റീഫൻസ് ഹാളിൽ നടന്നു. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ ഏബ്രഹാം സ്വാഗതവും, ‘പൊന്നോണം- 23’ ജനറൽ കൺവീനർ അനുപ് ഡാനിയേൽ നന്ദിയും അറിയിച്ചു. ഫാ. സുബിൻ, ഇടവക ട്രസ്റ്റി ജെയിംസ് ജോർജ്, ഭദ്രാസന കൗൺസിൽ അംഗം ഷാജി വർഗീസ്, ഒ.സി.വൈ.എം കേന്ദ്ര കമ്മറ്റി അംഗം ദീപ് ജോൺ, ഒ.സി.വൈ.എം സോണൽ സെക്രട്ടറി സോജി വർഗീസ് , ട്രഷറർ ഫെലിക്സ് മാമച്ചൻ, ജോയൻറ് സെക്രട്ടറി അനി ബിനു എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.